കാസർകോട് കുമ്പളയിൽ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

single-img
18 August 2020

കാസർകോട് ജില്ലയിലെ കുമ്പളയിൽ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളയ്ക്ക് സമീപം ശാന്തിപ്പള്ളം സ്വദേശികളായ റോഷൻ (21), മണി (19) എന്നിവരെയാണ് അടുത്തുള്ള റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ശ്രീകുമാറിൻ്റെ സുഹൃത്തുക്കളാണ് തൂങ്ങി മരിച്ചതെന്ന് പോലീസ്അറിയിച്ചു. ഇവര്‍ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.നിലവിൽ ഇരുവരുടെയും മൃതദേഹം കാസർകോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.