പാക് അതിര്‍ത്തിയിലേക്ക് റാഫേലിന് പിന്നാലെ തേജസ്‌ വിമാനങ്ങളെയും വിന്യസിച്ച് ഇന്ത്യ

single-img
18 August 2020

ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശമായ ലഡാഖ് മേഖലയിൽ റാഫേല്‍ പോര്‍ വിമാനങ്ങള്‍ വിന്യസിച്ചതിനു പിന്നാലെ പുതിയ നീക്കവുമായി ഇന്ത്യന്‍വ്യോമസേന. പാകിസ്താനുമായി രാജ്യം അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറൻ അതിര്‍ത്തിയിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങളാണ് വിന്യസിക്കുന്നത്.

അടുത്തിടെ ചൈനയുമായുള്ള സംഘര്‍ഷത്തിൻ്റെ പശ്ചാത്തലതതിലാണ് പാക് അതിര്‍ത്തിയിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതെന്നാണ് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആധുനികമായ ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ് ഇനത്തിൽപ്പെട്ട തേജസ് പാകിസ്താനുമായി ചേര്‍ന്ന് പടിഞ്ഞാറൻ മേഖലയിൽ വിന്യസിക്കുന്നത് അവിടെയുണ്ടാകുന്ന ഏതൊരു മോശം സാഹചര്യവും നേരിടാനാണ് എന്ന് അറിപ്പോര്ട്ടില്‍ പറയുന്നു.

സുലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ദക്ഷിണ വ്യോമസേനാ കമാൻഡിനു കീഴിലുള്ള ആദ്യ തേജസ് സ്ക്വാഡ്രണായ ഫ്ലൈയിങ് ഡാഗേഴ്സ് (45) ആണ് ഇപ്പോള്‍ പാകിസ്താനെതിരെ വിന്യസിക്കുന്നത്.