ഇന്ന് വിക്ടേഴ്സ് ചാനലിൽ ക്ലാസെടുക്കാൻ മോഹൻലാലും

single-img
17 August 2020

കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ കുട്ടികളുമായി സംവദിക്കാനെത്തും. പത്താം തരത്തിലെ ഇം​ഗ്ലീഷ് ക്ലാസിലാണ് ശബ്​ദ സന്ദേശത്തിലൂടെ മോഹൻലാൽ കുട്ടികളുടെ മുന്നിലെത്തുന്നത്. 

മൂന്ന് എപ്പിസോഡുകളായിട്ടാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം ഇന്ന് ഉച്ചയ്ക്ക് 12നാണ്. മൃഗങ്ങൾ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ ” പ്രൊജക്റ്റ് ടൈഗർ ” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിക്കുക. 

തന്റെ അഭിന ജീവിതത്തിൽ മൃ​ഗങ്ങളോടൊത്തുള്ള അഭിനയം എങ്ങനെയായിരുന്നുവെന്നും ഇന്ത്യൻ സിനിമകളിൽ മൃ​ഗങ്ങൾ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും.