അമേരിക്കയില്‍ ഇനി ഇഡ്ഡലിക്ക് നല്ല കാലം; കാരണം ഇതാണ്

single-img
17 August 2020

തെക്കേഇന്ത്യക്കാരുടെ ഇഷ്ട വിഭവമായ ഇഡ്ഡലിക്ക് അമേരിക്കയില്‍ ഇനി നല്ല കാലം. നടക്കാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്ന കമല ഹാരിസ് തന്റെ സംസാരത്തിൽ ഇഡ്ഡലിയെക്കുറിച്ച് സംസാരിച്ചത് വളരെയേറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി.

തനിക്ക് നല്ല ഇഡ്ഡലിയോടുള്ള ഇഷ്ടം നഷ്ടമാകാതിരിക്കാൻ അമ്മ ശ്രമിക്കുമായിരുന്നു എന്നായിരുന്നു തമിഴ് വംശജയായ കമല ഇന്ത്യണ് ഫോർ ബൈഡൻ നാഷനൽ കൗൺസിൽ സംഘടിപ്പിച്ച പ്രചാരണ യോഗത്തിൽ സംസാരിക്കവെ പറഞ്ഞത്. കോവിഡ് വൈറസ് വ്യാപനത്താൽ നഷ്ടത്തിലായിരിക്കുന്ന പാചക രംഗത്തിന് ലഭിച്ച ഏക ആശ്വാസമാണ് ഇഡ്ഡലിയെക്കുറിച്ചുള്ള കമല ഹാരിസിന്റെ വാക്കുകൾ എന്നായിരുന്നു മല്ലിപ്പൂ ഇഡ്ഡലി അവതരിപ്പിച്ച പ്രശസ്ത പാചകക്കാരനായ ഇനിയവൻ പറയുന്നത്.

കമലയെപ്പോലെ ഒരു വ്യക്തി പറയുന്ന കാര്യങ്ങൾ ലോകമാകെ ഉറ്റുനോക്കുകയാണ്. അതിനാൽ ഇഡ്ഡലിയും ലോകശ്രദ്ധ നേടുമെന്നാണ് ഇനിയവന്റെ പ്രതീക്ഷ. അതേപോലെ ഫ്രോസൻ ഇഡ്ഡലി പോലുള്ള പരീക്ഷണങ്ങളിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ മുലപ്പാൽ കഴിഞ്ഞാൽ ഏറ്റവും സുരക്ഷിതമായ ഭക്ഷണമാണ് ഇഡ്ഡലി എന്നാണ് ഇനിയവൻ പറയുന്നത്. ഒട്ടും എണ്ണ ഇപയോഗിക്കാത്ത ആവിയിൽ പൂർണ്ണമായി വേവിച്ചെടുക്കുന്ന ഈ പലഹാരം രോഗമുക്തരായിക്കൊണ്ടിരിക്കുന്നവർക്ക് നല്ലതാണെന്നും അദ്ദേഹം പറയുന്നു.