ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി

single-img
17 August 2020

യുപിഐ വഴിയുള്ള രാജ്യത്തെ പണക്കൈമാറ്റ ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഇപ്പോള്‍ പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി. ഇന്ത്യയിലെ യൂസർമാരുടെ മൊബൈല്‍ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഗൂഗിൾ പേ ബിസിനസ് പ്ലേസ്റ്റോറിൽ ലഭ്യവുമാണ്. ധാരാളം ആളുകള്‍ ഈ വിവരവുമായി സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുമുണ്ട്.

ഗൂഗിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേ തീരെ ചെറിയ സമയം കൊണ്ടാണ് ഇന്ത്യയിൽ വലിയ പ്രചാരം നേടിയത്. തികച്ചും ലളിതവും സുരക്ഷിതവുമായ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ എന്നതാണ് ഗൂഗിൾ പേയെ വ്യത്യസ്തമാക്കുന്നത്.