കുവെെത്തിൽ ഇന്നലെ 512 പേർക്ക് കോവിഡ് ബാധിച്ചു, നാലു മരണം


കുവെെത്തിൽ കോവിഡ് രോഗബാധിതർ പെരുകുന്നു. രാജ്യത്ത് ഞായറാഴ്ച 512 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 75697 ആയി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്ന നാലുപേർ മരണമടഞ്ഞു.
498 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. 779 പേരാണു ഞായറാഴ്ച രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 67519 ആയി.
7680 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 115 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം 3356 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 555937 ആയി ഉയർന്നിട്ടുണ്ട്.