ട്രംപിനു പിറകേ ക​മ​ല ഹാ​രി​സി​ൻ്റെ പൗ​ര​ത്വ​ത്തി​ലും യോ​ഗ്യ​ത​യി​ലും സംശയം പ്രകടിപ്പിച്ച് ലേഖനമെഴുതിയ മാസിക ഖേദം പ്രകടിപ്പിച്ചു

single-img
16 August 2020

ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സി​ൻ്റെ പൗ​ര​ത്വ​ത്തി​ലും യോ​ഗ്യ​ത​യി​ലും സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് കഴിഞ്ഞ ദിവസം  അ​മേ​രി​ക്ക​ൻ മാ​സി​ക​യാ​യ ന്യൂ​സ് വീ​ക് രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു. എന്നാൽ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വീണ്ടും ന്യൂസ് വീക്ക് രംഗത്തെത്തിയിരിക്കുകയാണ്. 

ലേ​ഖ​നം വം​ശീ​യ​ത​യും വി​ദ്വേ​ഷ​വും വ​ള​ര്‍​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഖേ​ദ​പ്ര​ക​ട​നം. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള അ​മ്മ ശ്യാ​മ​ള ഗോ​പാ​ല​നും ജ​മൈ​ക്ക​യി​ൽ​നി​ന്നു​ള്ള ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ പി​താ​വ് ഡോ​ണ​ൾ​ഡ് ഹാ​രി​സി​നും ജ​നി​ച്ച ക​മ​ല​യു​ടെ യോ​ഗ്യ​ത​യെ​ക്കു​റി​ച്ച് സം​ശ​യം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്. 

മുമ്പ് ഇ​തേ ആ​രോ​പ​ണം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ആ​രോ​പി​ച്ചി​രു​ന്നു. ക​മ​ല ജ​നി​ച്ച സ​മ​യ​ത്ത് മാ​താ​പി​താ​ക്ക​ൾ​ക്കു യു​എ​സി​ൽ സ്ഥി​ര​താ​മ​സ​ത്തി​ന് അ​നു​മ​തി ഇ​ല്ലാ​യി​രു​ന്നു. പ​ഠ​ന​വീ​സ​യി​ലാ​യി​രു​ന്ന ഇ​രു​വ​രും സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഇ​തു ക​മ​ല​യ്ക്ക് അ​യോ​ഗ്യ​ത ഉ​ണ്ടാ​ക്കി​യേ​ക്കാ​മെ​ന്നാ​ണ് ലേഖനത്തിൽ കണ്ടെത്തിയിരുന്നത്. ഇതാണ് വിവാദമായതും.