സ്വകാര്യ ലാബുകൾക്ക് `വാ​ക്ക് ഇ​ൻ കോ​വി​ഡ് ടെ​സ്റ്റ്´ പരിശോധനയ്ക്ക് അനുമതി

single-img
13 August 2020

സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്ക് വാ​ക്ക് ഇ​ൻ കോ​വി​ഡ് ടെ​സ്റ്റിന് അനുമതിയായി. സ്വ​മേ​ധ​യാ വ​രു​ന്ന ആ​ർ​ക്ക് വേ​ണ​മെ​ങ്കി​ലും ’വാ​ക്ക് ഇ​ൻ കോ​വി​ഡ് ടെ​സ്റ്റ്’ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. 

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ലാ​ബു​ക​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണ്. ഇ​പ്ര​കാ​രം ചെ​യ്യു​ന്ന​തി​ലൂ​ടെ രോ​ഗ വി​വ​രം നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഉ​ട​ൻ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ർ​ടി​പി​സി​ആ​ർ, എ​ക്സ്പെ​ർ​ട്ട് നാ​റ്റ്, ട്രൂ​നാ​റ്റ്, റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് തു​ട​ങ്ങി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച നി​ര​ക്കി​ൽ ന​ട​ത്താ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും ല​ബോ​റ​ട്ട​റി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ’വാ​ക്ക് ഇ​ൻ കോ​വി​ഡ് ടെ​സ്റ്റ്’ ന​ട​ത്താ​നു​ള്ള അ​നു​മ​തി​യ്ക്കാ​യി പ​ല​രും മു​ന്നോ​ട്ടു വ​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ വാ​ക്ക് ഇ​ൻ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​നു​മ​തി ന​ൽ​കി​യ​ത്.