ആ നിഷാ പുരുഷോത്തമൻ അല്ല ഈ ‘ നിഷാ പുരുഷോത്തമൻ’; വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിഷ പുരുഷോത്തമൻ പറയുന്നു

single-img
13 August 2020

സോഷ്യല്‍ മീഡിയയില്‍ മനോരമ ചാനലിലെ മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന്റെ പേരിനോട് സാമ്യമുള്ളതിന്റെ പേരില്‍ താന്‍ സൈബര്‍ ആക്രമണം നേരിടുന്നെന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിഷ പുരുഷോത്തമന്‍. സോഷ്യല്‍ മീഡിയയില്‍ ആള് മാറി കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് മോശം മെസേജുകളാണ് തനിക്ക് വരുന്നതെന്നും ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കണം എന്നും നിഷ പറയുന്നു.

മെസേജുകള്‍ ആള് മാറിയല്ലാതെ അയച്ചാല്‍ പോലും വിമര്‍ശനങ്ങള്‍ക്ക് നല്ല ഭാഷ ഉപയോഗിക്കണമെന്നും നിഷ തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നുണ്ട്. അതേപോലെ തന്നെ തന്റെ ചിത്രം ഉപയോഗിച്ച് വിനോദ് വര്‍ഗീസ് എന്നയാള്‍ ഫേസ്ബുക്കില്‍ മോശമായി ചിത്രീകരിച്ചെന്നും നിഷ പറയുന്നു. ആദ്യമൊക്കെ ഇന്‍ബോക്സില്‍ ആയിരുന്നു മോശമായ മെസേജുകള്‍ എങ്കില്‍ ഇപ്പോള്‍ പരസ്യമായാണ് പറയുന്നത് എന്നും അവര്‍ പറയുന്നു.

നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല താന്‍ എന്ന് പറയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എഴുപത് ശതമാനം ആളുകളും മാപ്പ് പറയുകയോ, അവരുടെ കമന്റ് നീക്കം ചെയ്യുകയോ ചെയ്യാറുണ്ട് എന്നും നിഷ പറഞ്ഞു. തന്റെ ചിത്രം വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടു ദുരുപയോഗം ചെയ്യുന്നതിനാലാണ് തനിക്ക് ഇപ്പോള്‍ വീഡിയോയുമായി എത്തേണ്ടി വന്നതെന്നും നിഷ പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെ നടന്ന വ്യാപകമായ സൈബര്‍ ആക്രമണത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

I need your support…

I have a request to all my friends. I need some support from all of you to get this msg to this person. To all the people who keep sending messages to me, thiking I am the News reader, Nisha Purushaman, Pleeeeeeeese note, I am not a new reader, I am a wildlife photographer. For God sake, pls stop using this abbusive language. How can u guys use such abusive language to comminicate? I have a request to Vinod Varghese, to remove my pic from your post. I am not the nisha u r refering. You dont even crossverify anything and just post anyone's pic and say anything feel like? To all political friends, this is not about politics, i dont belong any party nor i have any special interest in any. And i truly dont believe any political party support these kind of actions. This is WRONG. Cyber Bullying is WRONG. Please keep me out of this. Vinod Varghese and friends – ninagal uddeshikkunna nisha alla naan. Dayavu cheythu aa post onnu delete cheyyanam. Vimarshnangalku kurachu koodi nalla bhaasha aakunnakondu mosham onnum illa. Cyber bullying endaanelum nalla kaaryam alla. Atleast same aalaano ennengilum nokkiyittu post idu mashe. Naan taangaalku oru 10 inbox msg ittu 12 hrs wait cheythitum respond cheyyatha kondaanu ingane oru video idendi vannathu. Budhimuttikaanulla uddesham alla. Ithu vinodinu maaatram alla, aalariyathe msg idunna, asabhayam parayunna ellavarum onnu shrdhikkuka pls. Eppolum teri vayikkan pratyekichu nalla feel onnum illa. Ini ithinde peril enne kollan varanda. Enikku rashtreeyam illa. This is not political, this about cyber bulliying, and mssuse of photographs. ******Vinod removed the post. Now to the rest of the people, please keep me out of this. Cyber Bullying is not a solution for anything and IT IS WRONG.

Posted by Nisha Purushothaman on Wednesday, August 12, 2020