കേന്ദ്ര ആയുഷ് മന്ത്രിയ്ക്ക് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കേന്ദ്രമന്ത്രി

single-img
12 August 2020

കേന്ദ്രസർക്കാരിലെ ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധയുടെ സമയത്തും രോഗ ലക്ഷണങ്ങളൊന്നും തന്നെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.

കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കേന്ദ്ര മന്ത്രിയാണ് ശ്രീപദ് നായിക്ക് . പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിലവിൽ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ എഴുതി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിക്കുന്നു.