കോവിഡ് കേന്ദ്രത്തിലും രക്ഷയില്ല , നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ

single-img
12 August 2020

കൊല്ലത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ പോലീസ് പിടിയിൽ. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് പീഡന ശ്രമം നടന്നത് . ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ‘108’ ആംബുലൻസിന്റെ ഡ്രൈവർ ചാത്തന്നൂർ സ്വദേശി രതീഷ് (37) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ഇത്തരത്തിലൊരു സംഭവം നടന്നത് .

ഡ്യൂട്ടി കഴിഞ്ഞു സ്ത്രീകളുടെ വിശ്രമമുറിയിൽ കിടക്കുകയായിരുന്ന നഴ്സിനെ മുറിക്കുള്ളിലെത്തി രതീഷ് കടന്നുപിടിക്കുകയായിരുന്നു. ചാടിയെഴുന്നേറ്റു യുവതി ബഹളം വച്ചതിനെത്തുടർന്ന് പ്രതി ഓടി രക്ഷപ്പെടും ചെയ്തു. വിവരം അറിഞ്ഞെത്തിയ പട്രോളിങ് സംഘവും ഈസ്റ്റ് പൊലീസും ചികിത്സാ കേന്ദ്രത്തിനു സമീപത്തു പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. ഇൻസ്പെക്ടർ എ.നിസാർ, എസ്ഐ: പി.രാജേഷ്, എഎസ്ഐ: ജയലാൽ, എസ്‌സിപിഒ: ഗുരുപ്രസാദ് എന്നിവരുടെ ശ്രമഫലമായി പ്രതിയെ ഉടൻ പിടികൂടാൻ സാധിച്ചു . പ്രതി ഇപ്പോൾ റിമാൻഡിലാണ്.