ഉപ്പും മുളകിൽ ലച്ചുവിന്റെ സ്ഥാനത്തേക്ക് വന്നതല്ല; അശ്വതി നായർ പറയുന്നു

single-img
10 August 2020

മിനി സ്‌ക്രീൻ പരമ്പരയായ ഉപ്പും മുളകില്‍ പൂജ ജയറാം എന്ന കഥാപാത്രം ആയി എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് അശ്വതി നായർ. ഈ പരംപരയ്ല്‍ നിന്നും അടുത്തിടെ മാറിയ ലച്ചുവിന്റെ കുറവ് ഏകദേശം നികത്താൻ പൂജാ ജയറാം എന്ന കഥാപാത്രത്തിനു കഴിഞ്ഞു എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്ന നിരീക്ഷണം. ജൂഹി അവതരിപ്പിച്ച ലച്ചുവിന്റെ റീഎന്‍ട്രിയായാണോ പൂജയുടെ വരവ് എന്ന രീതിയിലുള്ള ചര്‍ച്ചകളും ഇടക്കാലത്ത് നടന്നിരുന്നു.

അതിനാല്‍ തുടക്കത്തില്‍ തന്റെ കഥാപാത്രത്തിന് നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പൂജയെ അവതരിപ്പിക്കുന്ന അശ്വതി നായര്‍ പറയുന്നു. ചാനല്‍ പരിപാടിയായ സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തെിയപ്പോഴായിരുന്നു അശ്വതി ഉപ്പും മുളകും സീരിയയിലെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

അതേസമയം തന്നെ ഉപ്പും മുളകിലെ പൂജയും തന്റെ യഥാര്‍ത്ഥ ക്യാരക്ടറും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അശ്വതി പറഞ്ഞു. കഥാപാത്രമായ പൂജയും ശരിയായ അശ്വതിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നായിരുന്നു അവതാരകയായ ലക്ഷ്മി അശ്വതിയോട് ചോദിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള താനും പൂജ ജയറാമുമായി ഒരു ബന്ധവുമില്ലെന്ന് അശ്വതി മറുപടി നല്‍കി.

കഥാപാത്രമായ പൂജയെപ്പോലെ കുശുമ്പിപ്പാറുവല്ല. അത് പോലെ തന്നെ നിഷ്‌കളങ്കയാണ്. അഭിനയത്തില്‍ അടിക്കുന്ന രംഗമൊക്കെയുണ്ടായിരുന്നു. വളരെയധികം കഷ്ടപ്പെട്ടാണ് ആ രംഗത്തില്‍ അഭിനയിച്ചത്. മറ്റുള്ള കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്നും അശ്വതി പറയുന്നു. ആദ്യമൊക്കെ ലച്ചുവിന്റെ സ്ഥാനത്തേക്ക് വേറൊരാളെ കൊണ്ടുവരുന്നു എന്ന രീതിയിലുള്ള സംശയമായിരുന്നു പലര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ്യം അങ്ങനെയേ അല്ല, അതില്‍ ഞാന്‍ പൂജ ജയറാം എന്ന ക്യാരക്ടറിനെയാണ് അവതരിപ്പിക്കുന്നത്. അതുവഴിയും കുറേ പേര്‍ക്ക് ചില പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവുമെന്ന് മനസ്സിലായിട്ടും പൂജയെ അവതരിപ്പിച്ച അശ്വതിയെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു.

പുറത്തിറങ്ങുമ്പോള്‍ ഇപ്പോള്‍ കുറേ പേര്‍ തിരിച്ചറിയുന്നുണ്ട്. ഇതുവരെ എന്തോ ഭാഗ്യത്തിന് അടി കിട്ടുന്നില്ല. ചിലപ്പോള്‍ മാസ്‌ക് വെച്ചോണ്ടായിരിക്കും. കൊച്ചിയില്‍ ഇടപ്പള്ളിയിലാണ് താമസിക്കുന്നതെന്നും അശ്വതി പറഞ്ഞു.