‘പിതാവിനെ കാണാൻ സുശാന്ത് എത്ര തവണ പോയി? വിവാദ ചോദ്യവുമായി ശിവസേനാ എംപി

single-img
10 August 2020

സുശാന്ത് സിംഗ് രാജ്പുതിന്‍റെ പിതാവിനോട് സഹതാപമുണ്ടെന്നും എന്നാല്‍ നിരവധി കാര്യങ്ങള്‍ ഇനിയും വെളിച്ചത്ത് വരാനുണ്ടെന്നും ശിവസേനാ എംപി സഞ്ജയ് റാവത്ത്. ബോളിവുഡ് നടൻ സുശാന്ത് തന്റെ പിതാവ് കെ.കെ.സിങ്ങുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയുടെ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ സഞ്ജയ് റാവത്ത് വിശദമാക്കുന്നത്.

‘ശരിയാണ്, പിതാവിനെ കാണാൻ സുശാന്ത് എത്ര തവണ പട്നയിൽ പോയി? അദ്ദേഹത്തിന്റെ പിതാവിനോട് സഹതാപമുണ്ട്. നിരവധി കാര്യങ്ങൾ പുറത്തുവരും.’– ലേഖനത്തിൽ റാവുത്ത് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ടു നടി റിയ ചക്രവർത്തിയെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ച പശ്ചാത്തലത്തിലാണു ശിവസേനയുടെ അഭിപ്രായം പുറത്തുവരുന്നത്.

മഹാരാഷ്ട്രയ്ക്കെതിരായ രാഷ്ട്രീയ ആയുധമായാണ് ഈ കേസിനെ ഉപയോഗിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറയുന്നു. ലോകത്തിലെ തന്നെ മികച്ച അന്വേഷണ സംഘമാണ് മുംബൈയിലേതെന്നും റാവത്ത് പറയുന്നു. കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തത് ശിവസേനയെ ചൊടിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് റാവത്തിന്‍റെ ലേഖനം. സുശാന്തിന്‍റെ പിതാവിനെതിരായ തെറ്റായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സുശാന്തിന്‍റെ ബന്ധുക്കള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.