ക്വാറന്റീനില്‍ പോകേണ്ടി വരും എന്നറിഞ്ഞിട്ടും രക്ഷിക്കാന്‍ ഓടിയെത്തിയ കരിപ്പൂരിലെ ജനങ്ങള്‍ക്ക് ബിഗ് സല്യൂട്ട്: റസൂല്‍ പൂക്കുട്ടി

single-img
8 August 2020

കരിപ്പൂര്‍ വിമാന താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂരിലെ ജനങ്ങളെ അഭിനന്ദിച്ച് ചലച്ചിത്ര പ്രവര്‍ത്തകന്‍ റസൂല്‍ പൂക്കുട്ടി. അപകട സമയം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയാല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടവരാണ് എന്നറിഞ്ഞു കൊണ്ട് തന്നെ രംഗത്തിറങ്ങിയവരാണവരെന്നും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി.

‘വിമാനത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ കൊവിഡ് രോഗികളുണ്ടാകാം എന്ന് അറിഞ്ഞിട്ടും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ 14 ദിവസം ക്വാറന്റീനില്‍ പോകേണ്ടി വരും എന്നറിഞ്ഞിട്ടും വിമാനം തകര്‍ന്നപ്പോള്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ ഓടിയെത്തിയ കരിപ്പൂരിലെ ജനങ്ങള്‍ക്ക് ആദ്യം തന്നെ ബിഗ് സല്യൂട്ട്. ദുരന്ത മുഖത്തില്‍ കൂടെയുള്ളവരോട് കാണിക്കേണ്ട സ്‌നേഹമെന്താണെന്നും അനുകമ്പയെന്താണെന്നും നിങ്ങളെന്നെ പഠിപ്പിക്കുന്നു,’ റസൂല്‍ പൂക്കുട്ടി ട്വീറ്റില്‍ എഴുതി.