സുശാന്തിന്റെ അക്കൗണ്ടില്‍നിന്നു കോടികള്‍ വകമാറ്റി റിയ

single-img
7 August 2020

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ രണ്ടെണ്ണത്തിലെ പണം കാമുകി റിയ ചക്രവർത്തിയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി . ഈ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കുകളിലായിരുന്നു സുശാന്തിന് അക്കൗണ്ടുകൾ ഉണ്ടായിരുന്നത് . കൊട്ടക്, എച്ച്ഡിഎഫ്സി ബാങ്കുകളിലെ അക്കൗണ്ടുകളിൽനിന്നുള്ള പണമാണ് റിയയുടെ അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് .

ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് മുംബൈ പൊലീസ്. ബോളിവുഡിലെ സ്വജനപക്ഷപാതവും മറ്റുമാണ് സുശാന്തിന്റെ മരണത്തിനു പിന്നിലെന്ന ആരോപണം ഉയർന്നതിനു പിന്നാലെ സുശാന്തിന്റെ കുടുംബം ബിഹാറിൽ റിയ ചക്രവർത്തിക്കെതിരെ പരാതി നൽകുകയും ചെയ്തു.