ഇന്ന് സംസ്ഥാനത്ത് 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായത് 814 പേര്‍ക്ക്

single-img
7 August 2020

കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 814 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. സമ്പർക്കത്തിലൂടെ 1061 പേർക്ക് രോഗം ബാധിച്ചപ്പോള്‍ ഇവരില്‍ ഉറവിടം അറിയാത്ത 73 പേരാണ് ഉള്ളത്.

രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ വിദേശത്ത് നിന്ന് 77ഉം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 94 പേരും കേരളത്തിലേക്ക് വന്നു. ആരോഗ്യപ്രവർത്തകർ 18. ഇന്ന് സംസ്ഥാനത്താകെ അഞ്ച് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്തില്‍ അഞ്ച് ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം-289, കാസര്‍കോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123 എന്നിവയാണ് ഈ ജില്ലകള്‍. അതേസമയം ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ ജില്ല തിരുവനന്തപുരത്താണ്- 150 .

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്പിളുകളാണ് പരിശോധിച്ചത്. മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂര്‍ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരന്‍(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കല്‍ സുധീര്‍(63) എന്നിവരുടെ മരണമാണ് ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

Media Briefing

Media Briefing

Posted by K K Shailaja Teacher on Friday, August 7, 2020