യുഎൻഎ സാമ്പത്തിക തട്ടിപ്പ് : ജാസ്മിൻ ഷാ പൊലീസ് കസ്റ്റഡിയിൽ

single-img
5 August 2020

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടനാ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. യുഎൻഎ സംസ്ഥാന പ്രസിഡന്‍റാണ് ഷോബി ജോസഫ്. ജാസ്മിൻ ഷായുടെ ഡ്രൈവറാണ് നിധിൻമോഹൻ. ഓഫീസ് സെക്രട്ടറിയാണ് ജിത്തു പി ഡി. ഇവര്‍ രണ്ട് മുതൽ നാലുവരെ പ്രതികളാണ്.

ജാസ്മിൻ ഷാ മൂന്നുമാസം മുൻപ് കേരളത്തിലെത്തിയിരുന്നു. എന്നാൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയതിനാൽ നടപടിയെടുത്തില്ല. ഹർജി തള്ളിയതുകൊണ്ടാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യൽ നടക്കുകയാണ്. കേസിൽ ഒന്നാം പ്രതിയായ ജാസ്മിൻ ഷായുടെ ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്.

2018 മാർച്ചിലാണ് യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നത്. മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നൽകിയത് . 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്. ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ടായിരുന്നു.