കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; സംസ്ഥാനത്തിന് മുഴുവന്‍ ബാധകമാക്കണം: ഹൈക്കോടതി

single-img
5 August 2020

കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി മറ്റുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് സംസ്ഥാനത്തിന് മുഴുവനായി ബാധകമാക്കണം എന്ന് കേരളാ ഹൈക്കോടതി . ഭൂമിയുടെ പതിവ് ചട്ടപ്രകാരം കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന മുന്‍പുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയില്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകള്‍ക്ക് മാത്രമായി 2019 ആഗസ്ത് 22 നു വിജ്ഞാപനം ഇറക്കിയിരുന്നു .

ഭൂമിക്ക് നല്‍കിയിട്ടുള്ള പട്ടയത്തില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബില്‍ഡിങ് നിര്‍മ്മിക്കാന്‍ പെര്‍മിറ്റ് നല്‍കാവുവെന്ന ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ് .

ഹൈക്കോടതിയുടെ തന്നെ മുന്‍ ഉത്തരവ് നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും ഭൂമിയില്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി തേടി വ്യക്തികള്‍ സമീപിച്ചാല്‍ പ്രസ്തുത ഭൂമി ഭൂപതിവ് ചട്ടപ്രകാരം കൈമാറിയ കൃഷിഭൂമിയാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.