തെരുവ് നായ ഇനി സെയില്‍സ്മാൻ; ജോലി നൽകി ഹ്യുണ്ടായി വാഹന നിർമ്മാണ കമ്പനി

single-img
4 August 2020

എന്താ, അത്ഭുതം തോന്നിയോ. സംഭവം സത്യമാണ് . ഇന്നുള്ളതില്‍ ലോകത്തിലെ വമ്പന്‍ വാഹന നിര്‍മാതാക്കളിലൊന്നായ ഹ്യുണ്ടായിയുടെ ഷോറൂമില്‍ സെയില്‍സ്മാനായി ജോലി നേടിയിരിക്കുന്നത് ഒരു തെരുവ് നായ തന്നെയാണ്. ബ്രസീലില്‍ ഇത് സംഭവിക്കാനും ഒരു കാരണമുണ്ട്. അത് ഇതാണ്, ഇവിടെയുള്ള ഹ്യുണ്ടായ് ഷോറൂമിനടുത്ത് ഈ നായ കുറെ ദിവസങ്ങളായി ചുറ്റിത്തിരിയുകയായിരുന്നു. അകറ്റി വിട്ടാലും തിരികെ അവിടേക്ക് തന്നെ എത്തുകയും ചെയ്യും.

പലതവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ ഈ കാര്യം ശ്രദ്ധയില്‍ പെട്ട കമ്പനി അധികൃതരാണ് നായയെ കമ്പനിയിലേക്ക് ജോലിക്കെടുക്കാന്‍ തീരുമാനിക്കുന്നത്. വെറുതെ അങ്ങ് എടുക്കുക മാത്രമല്ല, ടക്‌സണ്‍ പ്രൈം എന്ന പേര് നല്‍കുകയും ഷോറൂമിനുള്ളില്‍ തന്നെ ടക്‌സണ് കഴിയാന്‍ അനുവദിക്കുകയും ചെയ്തു.

കമ്പനി തങ്ങളുടെ ‘ഹുണ്ടായ് ബ്രസീല്‍’ എന്ന ഔദ്യോഗിക ഇന്‍സ്റ്റ പേജിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
മാത്രമല്ല, ടക്‌സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതേവരെ 32800 പേരാണ് ഈ നായയെ ഇന്‍സ്റ്റ്ഗ്രാമില്‍ ഫോളോ ചെയ്യുന്നത്.