കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൾക്കും കോവിഡ്
3 August 2020
കഴിഞ്ഞ ദിവസം കർണാടകയിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെയും മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ചയാണ് യെദിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് യെദിയൂരപ്പ തന്നെ ട്വീറ്റ് ചെയ്ത് രംഗത്തെത്തിയിരുന്നു.