ഒരു പവൻ സ്വർണ്ണം 40,000 രൂപ

single-img
31 July 2020

സ്വര്‍ണവില 40,000ല്‍ എത്തി. പ്രതിദിനം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വർണ്ണം ഇന്നലത്തെ വിലയിൽ നിന്നും പവന് 280 രൂപ ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. 25 ദിവസത്തിനിടെ  4200 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ വില 35 രൂപ ഉയര്‍ന്ന് 5000 രൂപയായി. 

നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്. 14 ദിവസം കൊണ്ട് പവന് 3700 രൂപയോളമാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.