ലോകത്തെ തോൽപ്പിച്ചുവെന്ന് അവകാശപ്പെട്ട ഒരു രാജ്യം കോവിഡിനു മുന്നിൽ മുട്ടുകുത്തുമ്പോൾ: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ന്ന​ര​ല​ക്ഷം കടന്നു

single-img
28 July 2020

ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ് വെെറസ് ഏറ്റവും കൂടുതൽ നാശം വിതച്ചത് ഏതു രാജ്യത്താണ്. സംശയലേശമന്യേ പറയാം, അത് അേമരിക്കയിലാണ്. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ന്ന​ര​ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ടു പോകുകയാണ്. ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1,50,444 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്. 

കോവിഡ് ബാധിച്ചവരുടെ എണ്ണവും ഭയപ്പെടുത്തുകയാണ് അമേരിക്കയെ. 44,33,389 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 21,36,591 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​തെന്നും കണക്കുകൾ പറയുന്നു. 

അമേരിക്കൻ ഐക്യനാടുകളി’ലെ ഒരു സ്റ്റേറ്റിനെയും കോവിഡള വറുതേ വിട്ടിട്ടില്ല. ഓരോസ്റ്റേറ്റിലും സർവ്വനാശം വിതച്ചുകൊണ്ടാണ് രോഗം പടർന്നു പിടിക്കുന്നത്. രാജ്യം മുഴുവൻ കോവിഡ് ബാധ നിലനിൽക്കുന്നുണ്ടെങ്കിലും ക​ലി​ഫോ​ർ​ണി​യ, ന്യൂ​യോ​ർ​ക്ക് ഫ്ളോ​റി​ഡ, ടെ​ക്സ​സ്, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ. 

ക​ലി​ഫോ​ർ​ണി​യയിൽ 4,66,822 രോഗികളാണ് നിലവിലുള്ളത്.  ന്യൂ​യോ​ർ​ക്കിൽ 4,40,462 പേരും ഫ്ളോ​റി​ഡയിൽ 4,32,747 പേരും ടെ​ക്സ​സിൽ 4,04,179 പേരും രോഗികളായുണ്ട്. ന്യൂ​ജ​ഴ്സി-1,85,756, ഇ​ല്ലി​നോ​യി​സ്- 1,73,897 ജോ​ർ​ജി​യ-1,70,843, അ​രി​സോ​ണ-1,63,827, മ​സാ​ച്യു​സെ​റ്റ്സ്-1,15,926 എന്നിങ്ങനെയാണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​ദ്യ പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ. 

ക​ലി​ഫോ​ർ​ണി​യയിൽ 8,545 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മറ്റു സംസ്ഥനങ്ങളിലെ കണക്കുകൾ ഇപ്രകാരമാണ്. ന്യൂ​യോ​ർ​ക്ക്്-32,708, ഫ്ളോ​റി​ഡ-5,933, ടെ​ക്സ​സ്-5,252, ന്യൂ​ജ​ഴ്സി-15,889, ഇ​ല്ലി​നോ​യി​സ്- 7,608, ജാ​ർ​ജി​യ-3,509, അ​രി​സോ​ണ-3,304, മ​സാ​ച്യു​സെ​റ്റ്സ്-8,536.

ഇതിനിടെ കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ക്ക​ണ​മെ​ന്നുള്ള ആവശ്യവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ നി​ര​ക്കും ഉ​യ​രു​ന്ന​തി​നാ​ൽ ഏ​താ​നും ഗ​വ​ർ​ണ​ർ​മാ​രും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നും സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വു​ക​ൾ വീ​ണ്ടും ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്നുവെന്നാണ് ട്രംപ് പറയുന്നത്. 

അതേസമയം ശ​രി​ക്കും തു​റ​ക്കാ​നാ​വു​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളും തു​റ​ക്കു​ന്നി​ല്ലെ​ന്നുള്ള വിചിത്ര പ്രസ്താവനയും ട്രംപ് നടത്തിക്കഴിഞ്ഞു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സം​വാ​ദ​ത്തി​ന്‍റെ വേ​ദി മാ​റ്റിയതിനു പിന്നാലെയാണ് ട്രംപ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന നിലപാടുായി രംഗത്തെത്തിയത്. ട്രം​പും ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നും ത​മ്മി​ലു​ള്ള ആ​ദ്യ സം​വാ​ദ​ത്തി​ന്‍റെ വേ​ദി​യാ​ണ് കോവിഡ് വ്യാപനത്തിൻ്റെ  മാ​റ്റി​യ​ത്.

ഇ​ന്ത്യാ​ന​യി​ലെ നേോാട്ട​ർ ഡാം ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​ച്ചാ​യി​രു​ന്നു സം​വാ​ദം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​പ്ര​ദോ​ശ​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​കയാണ് ഇത് ക​ണ​ക്കി​ലെ​ടു​ത്താണ് വേ​ദി മാ​റ്റിയത്.  ഒ​ഹി​യോ​യി​ലെ ക്ലെ​വ്ലാ​ൻ​ഡി​ൽ സെ​പ്റ്റം​ബ​ർ 29നാ​യി​രി​ക്കും സം​വാ​ദ പ​രി​പാ​ടി ഇ​നി ന​ട​ക്കു​കയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.