വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ടം ഓഗസ്റ്റ് ഒന്നുമുതൽ

27 July 2020

വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ടം ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും. ഇതുസംബന്ധിച്ച് എയർ ഇന്ത്യയിൽ നിന്നുമാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി 53 രാജ്യങ്ങളിൽനിന്നായി 2.5 ലക്ഷം പേരെ തിരികെ നാട്ടിലെത്തിച്ചുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
യുഎസ്, കാനഡ, ഖത്തർ, ഒമാൻ, യുഎഇ, ഓസ്ട്രേലിയ, ജർമനി, തായ്ലൻഡ്, സിംഗപ്പുർ, യുകെ, സൗദി, ബെഹ്റിൻ, ന്യൂസിലൻഡ്, ഫിലിപ്പിൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് എയർ ഇന്ത്യയുടെ വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ട സർവീസ് നിശ്ചയിച്ചിരിക്കുന്നത്.