കേരളത്തിൽ ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

single-img
27 July 2020

കേരളത്തിൽ ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരിൽ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടർന്നത്. അതേസമയം ഇന്ന് 745 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് വിദേശത്ത് നിന്ന് വന്ന 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 91 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ജില്ല തിരിച്ച്: തിരുവനന്തപുരം-161, മലപ്പുറം-86, കൊല്ലം-22, പത്തനംതിട്ട-17, ഇടുക്കി-70, എറണാകുളം-15, കോഴിക്കോട്-68, പാലക്കാട്-41, തൃശൂര്‍-40, കണ്ണൂര്‍-38, ആലപ്പുഴ-30, വയനാട്-17, കാസര്‍കോട്-38, കോട്ടയം-59.

സംസ്ഥാനത്തിൽ 19727 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഉറവിടം അറിയാത്ത രോഗബാധിതർ 35 ആണ്.മാത്രമല്ല, 43 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ നിലവിലെ ഹോട്ട്സ്‌പോട്ടുകൾ495 ആണ്. സംസ്ഥാനമാകെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായമുണ്ട് എന്നും. 1,55,418 പേർ സംസ്ഥാനത്താകെ നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അവസാന 24 മണിക്കൂറിനിടെ 18417 സാംപിളുകള്‍ പരിശോധിച്ചു. 1237 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Monday, July 27, 2020