ഈ കോവിഡ് അങ്ങനെ വിട്ടുപോകുന്ന ലക്ഷണം കാണുന്നില്ല: ചെെനയിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു

single-img
27 July 2020

കോവിഡ് വെെറസിൻ്റെ ഉത്ഭവസ്ഥാനമെന്നു വിശ്വസിക്കുന്ന ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പു​തു​താ​യി 61 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ഷി​ൻ​ജി​യാം​ഗി​ൽ 57 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ചിരിക്കുകയാണ് ചെെനീസ് സർക്കാർ.  അ​തേ​സ​മ​യം, ചൈ​ന​യി​ലെ വു​ഹാ​നി​ൽ നി​ന്ന് പൊ​ട്ടി​പു​റ​പ്പെ​ട്ട കോ​വി​ഡ് ബാ​ധ നി​ല​വി​ൽ ലോ​കം മു​ഴു​വ​ൻ നാ​ശം വി​ത​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കോവിഡ് വ്യാപനം മൂലം ചെെന ഇന്ന് വലിയ പ്രതിസന്ധിയിലാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുനന്ത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ അര ദശലക്ഷത്തോളം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായി നേരത്തേ വാർത്തകൾ വന്നിരുന്നു. 460000 സ്ഥാപനങ്ങളാണ് മാര്‍ച്ച്‌ അവസാനത്തോടെ കൊറോണയെ തുടര്‍ന്ന് അടച്ചു പൂട്ടിയത്. ഇതോടൊപ്പം പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന വേഗതയും ചൈനയില്‍ വലിയ രീതിയില്‍ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. 

കൊറോണ വ്യാപനം തടയുന്നതിനായി വൻ മുൻകരുതലുകളാണ് ചെെനീസ് സർക്കാർ കഴിഞ്ഞ മാസങ്ങളിൽ കെെക്കൊണ്ടത്. വൈറസ് പൊട്ടിപുറപ്പെട്ട വുഹാന്‍ നഗരം നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരിലൂടെ രോഗം ബാധിക്കാതിരിക്കാന്‍ ആഭ്യന്തര വിമാന സര്‍വീസുകളും ചൈന റദ്ദ് ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും കൊറോണ രോഗം ചൈനയിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നു എന്നുള്ളത് അവരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് വരുത്തി വയ്ക്കുന്നത്. 

പകര്‍ച്ചവ്യാധിയെ നേരിടാന്‍ വലിയ ഒരുക്കങ്ങളാണ് ചെെന നടത്തി വരുന്നത്. വൈറസ് ബാധ ജനങ്ങളെ സാമ്പത്തികമായി ബാധിക്കാതിരിക്കാന്‍ മാര്‍ച്ച്‌ 30 ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനറിവേഴ്സ് റിപ്പോ നിരക്ക് 2.40 ശതമാനത്തില്‍ നിന്ന് 2.20 ശതമാനമായി കുറച്ചിരുന്നു. ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ്. അതോടൊപ്പം നികുതി ഇളവ്, വൈദ്യുതി ഫീസ് ഇളവ് എന്നിവയും ചെെന സമയബന്ധിതമായി നടപ്പാക്കിവരികയാണ്. അതിനിടയിലാണ് വീണ്ടും ചെെനയെ കോവിഡ് വെെറസ് പിടികൂടുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നത്.