എന്തുവന്നാലും സ്കൂളുകൾ തുറക്കും: തീരുമാനത്തിലുറച്ച് ട്രംപ്
26 July 2020
അമേരിക്കയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. വ്യാപനം സംഭവിക്കുനന്തിനിടയിലും രാജ്യത്തെ സ്കൂളുകൾ തുറക്കണമെന്ന നിലപാടിലുറച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. എന്നാൽ സ്കൂളുകൾ തുറന്നാൽ എത്രത്തോളം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുമെന്നുള്ള കാര്യം വിലയിരുത്താൻ പ്രസിഡൻ്റ് തയ്യാറായിട്ടില്ല.
“സ്കൂളുകൾ തുറന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നു. സമ്പദ് വ്യവസ്ഥ തുറന്നുകിടക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ എന്നാണ് ട്രംപ് പറഞ്ഞത്. “സ്കൂളുകൾ 100 ശതമാനം തുറക്കുക. നമുക്കത് സുരക്ഷിതമായി ചെയ്യാൻ കഴിയും; നമ്മൾ അത് ശ്രദ്ധാപൂർവ്വം ചെയ്യും.’ ട്രംപ് പറഞ്ഞു.
അതേസമയം ട്രംപിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു.