ബിജെപിയെ നിരസിച്ച് ജനങ്ങള്‍ തന്നെ രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കും: രാഹുല്‍ ഗാന്ധി


രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ബിജെപി നടത്തുന്ന കപട ഗൂഢാലോചനകളെ നിരസിച്ച് അവരുടെ കാപട്യങ്ങളില്‍ നിന്നും ജാനാധിപത്യത്തെയും ഭരണഘടനയെയും രാജ്യത്തെ ജനങ്ങള്‍ സംരക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തുന്നതിലൂടെയാണ് രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നത് എന്നും രാഹുല്‍ പറയുന്നു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലന്റിന്റെ വിമത നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസും ആരോപിക്കുന്നത്
സര്‍ക്കാരിന്റെ നിലനില്‍പ്പിനായി വിശ്വാസ വോട്ടെടുപ്പില്‍ സമ്പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഗെലോട്ട് നിയമസഭ വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ടിട്ടും ഇതുവരെയും സംസ്ഥാന ഗവര്‍ണര്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല.