ഒമാനിലെ സ്ഥിതി അതിരൂക്ഷം: 25 മുതൽ ലോക് ഡൗൺ, ബലി പെരുന്നാള്‍ ചടങ്ങുകളും നിര്‍ത്തിവെക്കുന്നു

single-img
22 July 2020

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഒമാനിൽ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജൂലൈ 25 മുതല്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുംമെന്ന് അധികൃർ വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോടൊപ്പം തന്നെ ബലി പെരുന്നാള്‍ ചടങ്ങുകളും നിര്‍ത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു. 

ജൂലൈ 25 മുതല്‍ രണ്ടാഴ്ചക്കാലത്തേക്കായിരിക്കും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് എന്നാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശീയ സമിതി വ്യക്തമാക്കുന്നത്. കൊവിഡ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. 

എല്ലാ കടകളും പൊതുസ്ഥലങ്ങളും അടച്ചിടും. പൊലീസ് പട്രോളിംഗ് ശക്തമാക്കും. പുതിയ നടപടികള്‍ക്ക് കീഴില്‍ ഒമാനികള്‍ ഒരു ദിവസം 11 മണിക്കൂര്‍ അവരുടെ വീടുകളില്‍ കഴിയേണ്ടിവരും. വൈകുന്നേരം 7 മണി മുതല്‍ രാവിലെ 6 മണിവരെയുള്ള യാത്രകളും പൊതു സ്ഥലത്തെ ഒത്തുചേരലുകളും സുപ്രിം കമ്മറ്റി നിരോധിച്ചിട്ടുണ്ട്.

വലിയ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള എല്ലാ സാമൂഹിക സമ്മേളനങ്ങളും സന്ദര്‍ശനങ്ങളും നിരോധിച്ചിട്ടുണ്ട്.  ലോക്ക് ഡൗണ്‍ സമയത്ത് അന്തര്‍സംസ്ഥാന യാത്രയും നിരോധിക്കുമെന്ന് അധികൃർ വ്യക്തമാക്കി.