വിമര്‍ശിച്ചവര്‍ക്ക് മറുപടി; മെലിഞ്ഞ് സുന്ദരിയായി ഖുശ്‍ബുവിന്റെ മകള്‍

single-img
21 July 2020

പ്രശസ്ത ദക്ഷിണേന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‍ബു തന്റെ മകള്‍ തടി കുറച്ചതിനു ശേഷമുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.തമിഴിലെ സംവിധായകനായ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ഭര്‍ത്താവ്. ഈ ദമ്പതികള്‍ക്ക് അവന്തിക, ആനന്ദിത എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്.

ഇതില്‍ ആനന്ദിത തടിച്ച ശരീര പ്രകൃതിയുള്ള ആളായിരുന്നു. മുന്‍പൊക്കെ മക്കളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ മോശം കമന്റ് ചെയ്‍തവര്‍ക്ക് എതിരെ അപ്പപ്പോള്‍ തന്നെ ഖുശ്ബു നേരത്തെ രംഗത്ത് എത്തിയിരുന്നു. ഈ വിമര്‍ശകര്‍ക്കുള്ള ശരിയായ മറുപടിയായിമെയ് 2018ലെയും ഫെബ്രുവരി 2020ലെയും ഫോട്ടോയാണ് ചേര്‍ത്ത് വെച്ച് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രത്തോടൊപ്പം നിന്റെ നിയന്ത്രണവും സമര്‍പ്പണവും ആയിരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഖുശ്‍ബു മകളോട് പറയുന്നു.