വിദൂരാക്രമണ സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം

single-img
21 July 2020

ഇന്ത്യയില്‍ നിന്നുള്ള സൈബര്‍ സുരക്ഷ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) ഗൂഗിളിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പുമായി രംഗത്ത്. ഈ ടീം ഇപ്പോള്‍ ഹൈ അലര്‍ട്ട് എന്ന് രേഖപ്പെടുത്തിയ സുരക്ഷാ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ആളുകള്‍ക്ക് നല്‍കുന്നത്. വിദൂരമായ ആക്രമണം തടയാന്‍ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം.

നിലവില്‍ ഗൂഗിള്‍ ക്രോം 84.0.4147.89 പതിപ്പിന് താഴെയുള്ളവരോടാണ് ഉടന്‍തന്നെ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 84.0.4147.89 പതിപ്പില്‍ ഗൂഗിള്‍ ക്രോം അക്കൌണ്ട് ഉപയോഗിക്കുന്നവര്‍ക്ക് ഏത് നിമിഷവും വിദൂര അക്രമണം വഴി അക്രമിക്കപ്പെടുന്ന സിസ്റ്റത്തിലേക്ക് മാല്‍വെയറുകള്‍ സ്ഥാപിക്കപ്പെടാം.

അതുപോലെ തന്നെ സെക്യൂരിറ്റി സംവിധാനങ്ങളെ മറികടക്കുക, സുപ്രധാന വിവരങ്ങള്‍ കൈക്കലാക്കുക, ആക്രമിക്കപ്പെടുന്ന സിസ്റ്റത്തിന്‍റെ ഉപയോക്താവിന് സിസ്റ്റത്തിന്‍റെ നിയന്ത്രണം നഷ്ടമാക്കുക എന്നിങ്ങിനെയുള്ള പ്രശ്നങ്ങളാണ് ഇത്തരം ബ്രൌസറുകള്‍ വഴി വരാന്‍ സാധ്യതയെന്നാണ് സിഇആര്‍ടി-ഇന്‍ നിര്‍ദേശത്തില്‍ പറയുന്നത്.