പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സിനും സ്റ്റാർട്ടപ്പ് മിഷനുമിടയിൽ അമേരിക്കൻ പൌരത്വമുള്ള സീനിയർ ഫെലോ; സ്റ്റാർട്ടപ്പ് മിഷന്റെ വെബ്സൈറ്റിൽ നിന്നും കാണാതായ സ്ലൈഡുകൾ

single-img
19 July 2020

സ്റ്റാർട്ടപ്പ് മിഷനിലെ അമേരിക്കൻ വനിതയുടെ നിയമനത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സ്റ്റാർട്ടപ്പ് മിഷനിലെ അവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചിരുന്ന ഗൂഗിൾ സ്ലൈഡുകൾ വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായി. പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സുമായുള്ള ഇടപാടുകൾ അടക്കം വിശദീകരിച്ചിരുന്ന സ്ലൈഡുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇഞ്ചി പെണ്ണ് എന്ന അപരനാമധേയത്തിലറിയപ്പെടുന്ന അമേരിക്കൻ പൌരത്വമുള്ള ലാബി ജോർജ്ജ് എന്ന വനിതയുടെ സ്റ്റാർട്ടപ്പ് മിഷനിലെ നിയമനത്തെക്കുറിച്ച് ഇവാർത്തയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സ്റ്റാർട്ടപ്പ് മിഷൻ തങ്ങളുടെ വെബ്സൈറ്റിൽ ചില അഴിച്ചുപണികൾ നടത്തിയത്. ഇവരുടെ നിയമനത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപണമുന്നയിച്ചിരുന്നു.

സ്റ്റാർട്ടപ്പ് മിഷനിലെ സീനിയർ ഫെലോ എന്ന നിലയിൽ ലാബി ജോർജ്ജ് സ്റ്റാർട്ടപ്പ് കമ്പനികളുടെ IPO ( Initial Public Offering) നടത്തുന്നത് പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സുമായി (PWC) ചേർന്നാണെന്ന് ഈ സ്ലൈഡുകളിൽ പറയുന്നു. സ്റ്റാർട്ടപ്പ് കമ്പനികളുടെ ഇവാല്വേഷൻ നടത്തി അവരുടെ ഓഹരികൾ വിൽക്കാൻ തുടങ്ങുന്ന പരിപാടിയാണ് ഐപിഒ. ഇതിൽ ഈ കമ്പനിയ്ക്കുള്ള പങ്കെന്താണെന്നും അതിനിടയിൽ ഈ വിദേശവനിത എത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്നുമുള്ള ഇവാർത്തയുടെ ഇമെയിൽ ചോദ്യങ്ങൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ സജി ഗോപിനാഥ് ഇനിയും മറുപടി നൽകിയിട്ടില്ല. ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കിയത് വാർത്തയായിരിക്കുന്ന സാഹചര്യത്തിലാണിത്.

അതേസമയം സ്റ്റാർട്ടപ്പ് കമ്പനികളുടെ ഐപിഒ പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സുമായി നടത്തി എന്ന് വിശദീകരിക്കുന്ന ലാബി ജോർജ്ജിന്റെ സ്ലൈഡിന്റെ സ്ക്രീൻഷോട്ട് ഇവാർത്തയിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഈ സ്ലൈഡുകൾ അവരുടെ വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ഇതേ സ്ലൈഡുകളിൽ ലാബി ജോർജ്ജ് കോവിഡുമായി ബന്ധപ്പെട്ട വിവരശേഖരണവും മറ്റും നടത്തിയതിന്റെ രേഖകളും ഉണ്ടായിരുന്നു.

ലാബി ജോർജ്ജ് ഒരു ഓവർസീസ് ഇന്ത്യൻ സിറ്റിസൺ ആണെന്നായിരുന്നു സ്റ്റാർട്ടപ്പ് മിഷൻ സിഇഒ സജി ഗോപിനാഥ് ഇവാർത്തയ്ക്കയച്ച മെയിൽ മറുപടിയിൽ വിശദീകരിക്കുന്നത്. ഇന്ത്യയിൽ ജനിച്ചശേഷം പിന്നീട് വിദേശപൌരന്മാർക്ക് നൽകുന്നതാണ് ഒസിഐ കാർഡ്. ഇവർ സാങ്കേതികമായി വിദേശപൌരന്മാർ തന്നെയാണ്. എന്നാൽ ഇവർക്ക് എളുപ്പത്തിൽ ഇന്ത്യയിലേയ്ക്ക് വിസലഭിക്കുന്നതാണ്. ഇവിടെ ജോലി ചെയ്യാനും കൃഷിസ്ഥലമൊഴികെയുള്ള സ്ഥാവര വസ്തുക്കൾ വാങ്ങുവാനുമുള്ള സ്വാതന്ത്ര്യവും അവർക്കുണ്ട്.

എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർക്കാർ സർവ്വീസുകളിലോ ഇവർക്ക് ജോലി ചെയ്യാൻ സാധിക്കുകയില്ല. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ അങ്ങനെ ജോലി ചെയ്യണമെങ്കിൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് നിയമം.

ലാബിയുടേത് ജോലിയല്ലെന്നും വെറും ഓണറേറിയം മാത്രമാണെന്നുമായിരുന്നു സ്റ്റാർട്ടപ്പ് മിഷൻ വിശദീകരിച്ചിരുന്നത്. എന്നാൽ സ്റ്റാർട്ടപ്പ് മിഷന്റെ വെബ്സൈറ്റിൽ സീനിയർ ഫെലോ എന്ന തസ്തികയെ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്. : “കേരളത്തിന്റെ ഐടി പദ്ധതിയിലെ ഏറ്റവും പ്രാധാന്യമുള്ളതും പ്രത്യേകതയുള്ളതുമായ തുടക്കങ്ങൾ നയിക്കുന്നത് സീനിയർ ഫെലോകൾ ആയിരിക്കും. സീനിയർ ഫെലോകൾ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വളരെയടുത്ത് നിന്ന് പ്രവർത്തിക്കുന്നവരായിരിക്കും.”

ഇത്തരത്തിൽ സർക്കാർ വകുപ്പുകൾക്കുള്ളിൽ നിന്ന് ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലിയിൽ ഇവരെ നിയമിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുവാദം വാങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിനും സ്റ്റാർട്ടപ്പ് മിഷൻ ഇനിയും മറുപടി പറഞ്ഞിട്ടില്ല. ലാബി ജോർജ്ജ് കൊച്ചിയിൽ മാധ്യമസ്ഥാപനം നടത്തിയിരുന്നുവെന്നതിന്റെ തെളിവുകളായി ഇവാർത്ത പ്രസിദ്ധീകരിച്ച വാട്സാപ്പ് ഗ്രൂപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളെ സംബന്ധിച്ചും സ്റ്റാർട്ടപ്പ് മിഷൻ പ്രതികരിച്ചിട്ടില്ല. ഇവർ വോക്ക് ജേണൽ“ എന്ന ദൈനംദിന

എന്നാൽ ഇവാർത്തയുടെ റിപ്പോർട്ടിനും ചോദ്യങ്ങൾക്കും പിന്നാലെ സീനിയർ ഫെലോകളുടെ വിവരങ്ങൾ കാണിക്കുന്ന വെബ്സൈറ്റ് പേജുകളിൽ വലിയ അഴിച്ചുപണികൾ നടക്കുന്നുണ്ട്.

എന്നാൽ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് പുതിയതായി നിയമിക്കപ്പെട്ട ഐടി സെക്രട്ടറി സഞ്ജീവ് എം കൌൾ ഐ എ എസ് ഇവാർത്തയോട് പറഞ്ഞു. നിലവിൽ ഐടി വകുപ്പിൽ നടന്നിട്ടുള്ള എല്ലാ നിയമനങ്ങളെക്കുറിച്ചും സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ ആരോപണമുയർന്നിട്ടുള്ള നിയമനങ്ങൾ അതിന്റെ പരിധിയിൽ വന്നേക്കുമെന്നും അദ്ദേഹം അറിയിച്ചു.