രണ്ടും കൽപ്പിച്ച് നേപ്പാൾ: രാമൻ നേപ്പാളിയാണെന്ന തെളിവുകൾ നിരത്താൻ നേപ്പാൾ പുരാവസ്തു ഖനനം നടത്തുന്നു

single-img
17 July 2020

രാ​മ​ന്‍ ജ​നി​ച്ച അ​യോ​ധ്യ ഇ​ന്ത്യ​യി​ല​ല്ല നേ​പ്പാ​ളി​ലാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ ഒ​ലി​യു​ടെ പ്ര​സ്താ​വ​ന വൻ വിവാദമാണ് ക്ഷണിച്ചു വരുത്തിയത്. പ്രസ്താവനയ്ക്കു പിന്നാലെ ച​രി​ത്രം കു​ഴി​ച്ചെ​ടു​ക്കാ​ൻ പു​രാ​വ​സ്തു​വ​കു​പ്പ് പ​ദ്ധ​തി​യി​ടു​ന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. നേ​പ്പാ​ൾ പു​രാ​വ​സ്തു വ​കു​പ്പാ​ണ് രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​മാ​യ തോ​റി​യി​ൽ പ​ഠ​ന​വും ഉ​ത്ഖ​ന​ന​വും ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്.

പു​രാ​വ​സ്തു പ​ഠ​നം ന​ട​ത്താ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ വി​ഭാ​ഗം ഗൗ​ര​വ​ത​ര​മാ​യി ചി​ന്തി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.  പ്ര​ദേ​ശ​ത്ത് പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധു​ത തേ​ടി ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ വി​ഭാ​ഗം വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​ത്തി​ലെ​ത്തു​മെ​ന്നാണ് സൂചനകൾ. 

ശ്രീ​രാ​മ​ന്‍ നേ​പ്പാ​ളി​ലാ​ണ് ജ​നി​ച്ച​തെ​ന്നാ​യി​രു​ന്നു ഒ​ലി​യു​ടെ അ​വ​കാ​ശ​വാ​ദം. രാ​മ​ന്‍ ജ​നി​ച്ച അ​യോ​ധ്യ ഇ​ന്ത്യ​യി​ല​ല്ല നേ​പ്പാ​ളി​ലാ​ണെ​ന്ന് ഒ​ലി ഔ​ദ്യോ​ഗി​ക വ​സ​തി യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പ​റ​ഞ്ഞു. സാം​സ്‌​കാ​രി​ക​മാ​യി ന​മ്മ​ള്‍ അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ടു, യാ​ഥാ​ര്‍​ഥ്യം വ​ള​ച്ചൊ​ടി​ച്ചുവെന്നും ഒലി അന്നു പ്രസ്താവിച്ചിരുന്നു. 

സീ​ത​യെ ഇ​ന്ത്യ​ക്കാ​ര​നാ​യ രാ​ജ​കു​മാ​ര​ന്‍ രാ​മ​നു വി​വാ​ഹം ചെ​യ്തു ന​ല്‍​കി​യെ​ന്നാ​ണ് ന​മ്മ​ള്‍ ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ അ​യോ​ധ്യ​യി​ലെ രാ​ജ കു​മാ​ര​ന​ല്ല ന​മ്മ​ള്‍ ന​ല്‍​കി​യ​ത്. ബി​ര്‍​ഗു​ഞ്ജി​നു സ​മീ​പ​ത്തെ അ​യോ​ധ്യ​യി​ലേ​ക്കാ​ണ് ന​ല്‍​കി​യ​തെന്നും ഒ​ലി പ​റ​ഞ്ഞിരുന്നു. 

ഭാ​നു​ഭ​ക്ത ആ​ചാ​ര്യ​യു​ടെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു ബ​ന്ധി​ച്ച് ച​ട​ങ്ങി​ലാ​ണ് ഒ​ലി വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​ന്ത്യ വ്യാ​ജ അ​യോ​ധ്യ​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. രാ​മ​ന്‍റെ ജ​ന്മ​ഭൂ​മി​യാ​യ അ​യോ​ധ്യ തെ​ക്ക​ന്‍ നേ​പ്പാ​ളി​ലെ തോ​റി​യി​ല്‍ വാ​ത്മീ​കി ആ​ശ്ര​മ​ത്തി​നു സ​മീ​പ​ത്താ​ണെ​ന്നും ഒ​ലി പ​റ​ഞ്ഞു.