പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ഒരു മുറിയ്കുള്ളിൽ നിന്നും അമിക്കസ് ക്യൂറി കണ്ടെടുത്തത് സ്വർണ്ണം ഉരുക്കുന്ന മെഷീൻ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മണക്കാട് ചന്ദ്രൻകുട്ടി

16 July 2020

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു മുറിയിൽ നിന്നും സ്വർണ്ണം ഉരുക്കുന്ന മെഷീൻ കണ്ടെടുത്തിരുന്നുവെന്ന് ഐഎൻടിയുസി നേതാവ് മണക്കാട് ചന്ദ്രൻകുട്ടി. പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇവാർത്തയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഈ വിഷയത്തിൽ വർഷങ്ങളായി നിയമപോരാട്ടം നടത്തുന്ന ചന്ദ്രൻകുട്ടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത ഈ ഉപകരണം ക്ഷേത്രത്തിലെ സ്വർണ്ണം കടത്തിക്കൊണ്ട് പോകുവാൻ ചിലർ ഉപയോഗിച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ആണ് ഈ ഉപകരണം കണ്ടെത്തിയത്.
മണക്കാട് ചന്ദ്രൻകുട്ടിയുമായുള്ള അഭിമുഖത്തിന്റെ വീഡിയോ കാണാം