പാകിസ്താനില്‍ നിര്‍മിച്ച മയക്കുമരുന്നും അനധികൃത ആയുധക്കടത്തും: ബിഎസ്എഫ് ജവാൻ സമിത്കുമാർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

single-img
14 July 2020

പാകിസ്താനില്‍ നിര്‍മിച്ച മയക്കുമരുന്നും  അനധികൃത ആയുധക്കടത്തും പിടിച്ചെടുത്ത കേസിൽ ബി.എസ്.എഫ് ജവാന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിയമിക്കപ്പെട്ട ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ സുമിത് കുമാറാണ് അറസ്റ്റിലായത്. 

ആയുധക്കടത്ത് റാക്കറ്റിന്റെ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സുമിത് കുമാർ. സുമിത് ഗുര്‍ദാസ്പുരിലാണ് താമസിക്കുന്നതെന്ന് പഞ്ചാബ് ഡി.ജി.പി ദിന്‍കര്‍ ഗുപ്ത പറഞ്ഞു.

തുര്‍ക്കിയില്‍ നിര്‍മിച്ച 9 എം.എം വരുന്ന സിഗാന പിസ്റ്റള്‍ ഉള്‍പ്പെടെ വിദേശ നിര്‍മിത ആയുധങ്ങള്‍, പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ചിഹ്നം പതിച്ച 80 കാട്രിഡ്ജുകള്‍, സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ഉപകരണങ്ങള്‍, 12 ബോര്‍ ഗണിന്റെ രണ്ട് കാട്രിഡ്ഡജുകള്‍ 32.30 ലക്ഷം രൂപയുടെ മയക്ക് മരുന്ന് ശേഖരം എന്നിവയാണ് സുമിത് കുമാറില്‍ നിന്ന് കണ്ടെത്തിയത്.

ദിര്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് അമന്‍പ്രീത് സിങ് എന്ന വ്യക്തിയെയാണ് ആദ്യം പൊലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. ജലന്ധറിലെ റൂറല്‍ പൊലീസാണ് ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജൂലൈ 11ന് ഇയാളെ അറസ്റ്റ് ചെയ്തത്.