സന്ദീപ് നായരുടെ ആഡംബര കാർ കസ്റ്റഡിയിൽ: സുപ്രധാന രേഖകള്‍ അടങ്ങിയ നാല് കവറുകള്‍ കാറിനുള്ളിൽ

single-img
13 July 2020

സ്വര്‍ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തു. സന്ദീപ് നായര്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം തുടങ്ങിയതിന് പിന്നാലെ വാങ്ങിച്ച ആഡംബരക്കാറാണ് കസ്റ്റഡിയില്‍ എടുത്തത്. സിആര്‍പിഎഫ് സുരക്ഷയോടെ കാര്‍ കൊച്ചിയില്‍ എത്തിക്കാനാണ് നീക്കം.  

വന്‍സുരക്ഷാ സന്നാഹത്തോടെയാണ് കാര്‍ നെടുമങ്ങാട് നിന്ന് കൊച്ചിയില്‍ എത്തിക്കുന്നത്. ഈ കാര്‍ വാങ്ങിയത് സ്വര്‍ണക്കള്ളക്കടത്തിലൂടെ നേടിയ പണം ഉപയോഗിച്ചാണെന്നാണ് കണ്ടെത്തല്‍. സ്വര്‍ണംകടത്താന്‍ ഈ കാര്‍ ഉപയോഗിച്ചതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുളള എംഎച്ച് 06 എഎസ് 6692 എന്ന മേഴ്‌സിഡസ് ബെന്‍സ് കാറാണ് പിടികൂടിയത്. കാറിനകത്ത് ഏറെ രേഖകളും ഉണ്ട്. കേസുമായി ബ്ന്ധപ്പെട്ട സുപ്രധാന രേഖകളാണ് ഇതെന്നും സൂചനയുണ്ട്. ഇത് സന്ദീപ് നായരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതാണ്.