എൻഐഎ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കെത്തുന്നുണ്ടെങ്കില്‍ എത്തട്ടെ, അതില്‍ ഭയമില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ എന്‍ഐഎ നടത്തുന്ന അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്.
ഐടി വകുപ്പില്‍ നടന്ന സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവരുടെ നിയമനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും അന്വേഷിക്കും.
ഈ അന്വേഷണത്തില്‍ നിയമനം നടന്നതില്വീഴ്ച കണ്ടെത്തിയാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിക്ക് ശരിയായ അന്വേഷണം നടത്തുന്നതിന് അധികാരമുണ്ട്. അവര്‍ നടത്തുന്ന അന്വേഷണത്തില്‍ എല്ലാ വന്‍ സ്രാവുകളും കുടുങ്ങട്ടെ. ഒരുവേള അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കെത്തുന്നുണ്ടെങ്കില്‍ എത്തട്ടെ. അങ്ങിനെ സംഭവിക്കുന്നതില്‍ ഒരു പേടിയുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍ഐഎ അന്വേഷണത്തില്‍ ചിലര്‍ക്ക് വലിയ നെഞ്ചിടിപ്പുണ്ട്. ഏതെങ്കിലും തരത്തില്‍ എന്‍ഐഎ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി അന്വേഷണത്തെ ഉപയോഗിക്കും എന്ന മുന്‍വിധിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. അന്വേഷണം നടക്കവേ സ്വപ്ന സുരേഷ് കേരളം വിട്ടത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകാന്‍ ഇവിടത്തെ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യ വ്യാപകമായ ലോക്ഡൗണ്‍ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് അതിര്‍ത്തി മേഖലയിലെ പരിശോധന ഒഴിവായത്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേയ്ക്ക് പോകുന്നതിന് അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നുള്ള കാര്യം അവരോട് ചോദിച്ചാലേ അറിയാന്‍കഴിയൂ എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് വിവാദ വനിതയുമായി ബന്ധപ്പെട്ടു എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ മാറ്റി. ഈ സമയം അധികാരത്തില്‍ യുഡിഎഫ് ആയിരുന്നെങ്കില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സാധാരണ ഗതിയില്‍ ഇത്തരമൊരു വനിതയുമായി ശിവശങ്കരന് ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. അന്വേഷണത്തില്‍ ശിവശങ്കരനെതിരെ തെളിവുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.