കസ്റ്റഡി അനുവദിച്ചില്ല; സ്വപ്ന സുരേഷും സന്ദീപ് നായരും റിമാന്‍ഡില്‍

single-img
12 July 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കോടതി റിമാന്റ് ചെയ്തു. ഇതില്‍ സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കുമായിരിക്കും മാറ്റുക. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഐഎ ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവാദം നല്‍കിയില്ല.

പരിശോധനയ്ക്ക് ശേഷം ഇവരുടെ കൊവിഡ് റിസൾട്ട്‌ നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാനും കസ്റ്റഡി അപേക്ഷ അപ്പോൾ പരിഗണിക്കാമെന്നും എന്‍ഐഎ കോടതി വ്യക്തമാക്കി.കേരളത്തിലേക്കുള്ള യാത്രാമധ്യേ ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് അന്വേഷണ സംഘം വൈദ്യപരിശോധന നടത്തിയിരുന്നു.

ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണക്കടത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ സ്വപ്‍നയില്‍ നിന്നും സന്ദീപിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.