ഫേസ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലേക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു

single-img
11 July 2020

രാഷ്ട്രീയ രംഗത്ത് നിന്നുള്ള പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ഒരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ പരസ്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

പക്ഷെ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുംതന്നെഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കമ്പനിയില്‍ ഇത്തരത്തില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ്ആണ് റിപ്പോര്‍ട്ട് ചെയ്തത്.