സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളില്‍ യുഡിഎഫ് അട്ടിമറി നീക്കം നടത്തുന്നു: മുഖ്യമന്ത്രി

single-img
10 July 2020

സംസ്ഥാനമാകെ കൊവിഡിനെതിരെ പഴുതടച്ച പ്രതിരോധപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ യുഡിഎഫ് അതിൽ അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇന്ന് തലസ്ഥാനത്തെ പൂന്തുറയിലുണ്ടായ പ്രതിഷേധം സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ജനങ്ങൾ ആരെയും ബുദ്ധിമുട്ടിക്കൽ സർക്കാരിന്‍റെ അജണ്ടയല്ല. എന്നാൽ ഇപ്പോഴത്തെ ഘട്ടത്തിൽ ചില നിയന്ത്രണങ്ങൾ വേണ്ടി വരും.ഈ ഘട്ടത്തിൽ രോഗം വ്യാപിച്ച നിലയിൽ നിയന്ത്രണങ്ങൾ ഉണ്ടായേ തീരൂ. മുഖ്യമന്ത്രി പറഞ്ഞു

ഇതിന് സമാനമായി കാസർകോട് ഭാഗത്ത് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നല്ലോ. ആ സമയം വലിയ പരാതിയുണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ നിയന്ത്രണങ്ങൾ തങ്ങളെ സഹായിച്ചുവെന്ന് പറഞ്ഞു. ഏതെങ്കിലും തരത്തിൽബുദ്ധിമുട്ടുണ്ടായെങ്കിൽ പരിഹരിക്കാനുള്ള നടപടികളുണ്ടാവുകയും ചെയ്യുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.