കൊവിഡ് പ്രതിസന്ധി; കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ എമിറേറ്റ്സ്

single-img
9 July 2020

കൊവിഡ് പ്രതിസന്ധി വ്യോമഗതാഗത മേഖലയിലേക്കും വ്യാപിക്കുന്നു. തന്മൂലം തങ്ങളുടെ പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അടക്കം കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ എമിറേറ്റ്സ് കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പിരിച്ചുവിട്ടവര്‍ക്ക് പുറമെ കൂടുതല്‍ പേരെ ഒഴിവാക്കേണ്ടി വരുമെന്ന് കമ്പനി വക്താവ് അറിയിക്കുകയും ചെയ്തു. ലോകമാകെ കൊവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിറകെ രണ്ട് മാസം മുമ്പ് തന്നെ എമിറേറ്റ്സ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ഇപ്പോള്‍ ഇതിന് പുറമെ കമ്പനിയുടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ 4300ഓളം പൈലറ്റുമാരും 22,000 ക്യാബിന്‍ ക്രൂ അംഗങ്ങളുമാണ് എമിറേറ്റ്സിനുണ്ടായിരുന്നത്.കമ്പനി ഇപ്പോള്‍ സുരക്ഷതിവും സാമ്പത്തികമായി നഷ്ടമുണ്ടാക്കാത്തതുമായ സെക്ടറുകളില്‍ പതുക്കെ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.

പക്ഷെ ഇത് നേരത്തെയുണ്ടായിരുന്ന സര്‍വീസുകളുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ദുരിത പൂര്‍വമായ കാലത്തെ അതിജീവിച്ച് പഴയ നിലയിലേക്കെത്താന്‍ ഏറെ സമയം വേണ്ടിവരുമെന്നാണ് കമ്പനി കരുതുന്നത്. എന്ന് എമിറേറ്റ്സ് വക്താവ് പ്രതികരിച്ചു.