സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടിട്ടില്ലെന്ന് കസ്റ്റംസ്; പക്ഷേ അവരുടെ ഫോൺ ചെന്നെെ ടവർ പരിധിയിൽ

single-img
9 July 2020

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി എന്നു സംശയിക്കുന്ന സ്വപ്ന സുരേഷ് ഒളിവിൽ പോയിട്ട് നാലുദിവസം കഴിഞ്ഞു. കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന സന്ദീപ് നായർക്കൊപ്പമാണ് സ്വപ്നയും ഒളിവിൽ കഴിയുന്നതെന്നാണ് കസ്റ്റംസിൻ്റെ നി​ഗമനം. സ്വപ്ന തിരുവനന്തപുരത്തു തന്നെയുണ്ടെന്ന് കസ്റ്റംസ് ആവർത്തിക്കുമ്പോഴും അവരുടെ ഫോൺ ചെന്നൈയിലെ രണ്ട് ടവറുകളുടെ പരിധിയിൽ ഓൺ ആയത് കസ്റ്റംസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 

ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാനും ഉറ്റബന്ധുവിനെ വിളിക്കാനുമാണ് ഫോൺ ഓണായത്. അന്വേഷകരെ വഴിതെറ്റിക്കാൻ ഫോൺ ആരെങ്കിലും ചെന്നൈയിലേക്ക് കൊണ്ടുപോയതാണോയെന്ന് സംശയമുണ്ട്.

സ്വപ്‌നയുടെ ഫോൺവിളി രേഖകൾ പരിശോധിച്ച് അവരുമായി ബന്ധമുള്ള ഉന്നതരെ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് സ്വർണം പിടിക്കുന്നതിന് മുൻപും ശേഷവുമായി രണ്ടു ഡസൻ ഉന്നതരെ സ്വപ്‌ന വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ പഞ്ചനക്ഷത്ര ഗസ്റ്റ്ഹൗസിൽ സ്വപ്‌ന ഒളിവിലുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇവരുടെ ആംബുലൻസിൽ അതിർത്തി കടന്നെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.

കസ്റ്റംസ് സ്വർണം പിടിക്കുന്നതിന് മുൻപും ശേഷവുമായി രണ്ടു ഡസൻ ഉന്നതരെ സ്വപ്‌ന വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ പഞ്ചനക്ഷത്ര ഗസ്റ്റ്ഹൗസിൽ സ്വപ്‌ന ഒളിവിലുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇവരുടെ ആംബുലൻസിൽ അതിർത്തി കടന്നെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.