‘ആറ്റിങ്ങലാണോ വീട് ?? ‘; സാള്‍ട്ട് ആന്‍ഡ് പെപ്പറിന് ഒന്‍പത് വയസ്; ഓര്‍മ്മ പങ്ക് വച്ച് നടന്‍ ആസിഫ് അലി

single-img
8 July 2020

മലയാളികളുടെ ഭക്ഷണപ്രിയത്തെ ഒരു സിനിമയിൽ തുടക്കം മുതൽ അവസാനം വരെ വരച്ച് കാട്ടിയ ചിത്രമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. 2011 ജൂലെ എട്ടിനായിരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ റിലീസ് ചെയ്തത്. ഇപ്പോൾ ഇതാ, ഈ സിനിമയുടെ ഓര്‍മ്മ പുതുക്കി ആസിഫ് അലി. ആസിഫ് തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടിറങ്ങുമ്പോള്‍ വളരെ രുചികരമായ ഒരു പ്രാതല്‍ കഴിച്ചിറങ്ങുന്ന സംതൃപ്തിയാണ് മനസ്സില്‍ തോന്നുക.

ഒരു മലയാള സിനിമയ്ക്ക് വിജയിക്കാൻ കുറെ നാടകീയ രംഗങ്ങളും തല്ലുകൊള്ളികളായ വില്ലന്മാരും ആവശ്യമാണെന്നപരമ്പരാഗത മിത്തുകളെ കാറ്റില്‍ പറത്തിയാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സംഭവങ്ങള്‍ മുന്നോട്ടു നീങ്ങുന്നതും അവസാനിക്കുന്നതും. ഒരിക്കൽ പോലും ശാരീരിക സംഘട്ടനങ്ങളില്ലാതെ അടിയും ഇടിയും തീര്‍ത്തും ഒഴിവാക്കി ശുഭപര്യവസായിയായി അവസാനിക്കുന്ന ചുരുക്കം ചില മലയാളം ചിത്രങ്ങളില്‍ ഒന്നാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ .

ഈ സിനിമയിലൂടെ തിരക്കഥ കെട്ടിപടുത്ത ദിലീഷ് നായര്‍,ശ്യാം പുഷ്‌ക്കരന്‍ എന്ന ചെറുപ്പക്കാരനും സംവിധായകന്‍ ആഷിക് അബുവും മലയാളം സിനിമക്ക് പുതിയ ഒരു വാതിലാണ് തുറന്ന് വച്ചത്. ആ വഴിയിലൂടെയാണ് മലയാളസിനിമയുടെ ഇപ്പോഴത്തെ സഞ്ചാരവും.

'ആറ്റിങ്ങലാണോ വീട് ?? '9 Years of Manu Raghav….. 9 Years of Salt N' Pepper….

Posted by Asif Ali on Tuesday, July 7, 2020