അമേരിക്കയും ടിക് ടോക് നിരോധിക്കുന്നു: ചെെന തളരുന്നു

single-img
7 July 2020

ഇന്ത്യക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ആലോചന നടക്കുന്നതായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. 

അമേരിക്കയും ചൈനയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. കൊറോണ വൈറസിൻ്റെ കാര്യത്തില്‍ ചൈന തെറ്റായ പ്രചാരണം നടത്തുന്നു എന്നതാണ് അമേരിക്കയുടെ വിമര്‍ശനം. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് വിശദാംശങ്ങളുടെ കാര്യത്തില്‍ ചൈന മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തുന്നില്ലെന്നും അമേരിക്ക ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈനയുമായുളള ബന്ധം കൂടുതല്‍ വഷളാവാന്‍ ഇടയാക്കുന്ന നീക്കവുമായി അമേരിക്ക മുന്നോട്ടുപോകുന്നത്.

ടിക് ടോക് ഉള്‍്‌പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നു എന്ന റിപ്പോട്ടുകളെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഇതിനെ കുറിച്ച് ആലോചിച്ചുവരികയാണ് എന്നതായിരുന്നു മൈക്ക് പോംപി പ്രതികരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് സുരക്ഷ, പരമാധികാരം എന്നിവ ചൂണ്ടിക്കാണിച്ച് ഇന്ത്യ ടിക് ടോക് ഉള്‍പ്പെടെയുളള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.