സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഉന്നത നേതാവിൻ്റെ ശുപാര്‍ശയിൽ

single-img
7 July 2020

സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഉന്നത നേതാവിൻ്റെ ശുപാര്‍ശയെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായാണ് അന്ന് ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞവര്‍ഷം ക്രമക്കേടുകളെത്തുടര്‍ന്ന് ഇവരെ പുറത്താക്കുകയായിരുന്നു. 

ബിരുദധാരിയായ സ്വപ്ന ഏറെക്കാലം അബുദാബിയിലായിരുന്നു. യുഎഇ യിലെ മലയാളി പ്രമുഖരുമായും സ്വപ്‌നയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അബുദാബിയില്‍ നിന്നും നാട്ടിലെത്തി 2013ല്‍ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ കീഴില്‍ എച്ച് ആര്‍ വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് മാനേജരായി. 

2015 ല്‍ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു. സീനിയര്‍ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസില്‍ ഇപ്പോഴും െ്രെകംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.