ഇത്രയൊക്കെയായിട്ടും….. : അമേരിക്കയിലെ കോവിഡ് ബാധയുടെ 99 ശതമാനവും അ​പ​ക​ട​ക​ര​മ​ല്ലെ​ന്ന് ഡൊണാൾഡ് ട്രംപ്

single-img
7 July 2020

അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധ​യു​ടെ 99 ശ​ത​മാ​ന​വും അ​പ​ക​ട​ക​ര​മ​ല്ലെ​ന്ന വിചിത്ര പ്രസ്താവനയുമായി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യു​ടെ 244-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ലാ​ണ് ട്രം​പ് ആ​രോ​ഗ്യ​വി​ദ​ഗ്ധരു​ടെ നി​ല​പാ​ടു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യ സ​മീ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ 99 ശ​ത​മാ​നം കേ​സു​ക​ളും അ​പ​ക​ട​കാ​രി​ക​ള​ല്ലെ​ന്ന നി​ല​പാ​ടി​ന് എ​ന്ത​ടി​സ്ഥാ​ന​മാ​ണു​ള​ള​തെ​ന്ന് ട്രം​പ് വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക​യി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തെ​ന്ന നി​ല​പാ​ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ആ​വ​ർ​ത്തി​ച്ചു.

40 ല​ക്ഷം ആ​ളു​ക​ളെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ പ​രി​ശോ​ധി​ച്ച​ത്. അ​ങ്ങ​നെ ചെ​യ്ത​ത് കൊ​ണ്ടാ​ണ് കേ​സു​ക​ൾ കൂ​ടി​യ​ത്. ഇ​തി​ൽ 99 ശ​ത​മാ​ന​വും അ​പ​ക​ട​ര​ഹി​ത​മാ​ണ്. എ​ണ്ണ​ത്തി​ന്‍റെ​യും ഗു​ണ നി​ല​വാ​ര​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കുമ്പോൾ ഒ​രു രാ​ജ്യ​വും ഇ​ത്ര​യും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല- ട്രം​പ് പ​റ​ഞ്ഞു. 

അതേസമയം ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ കൂ​മോ രം​ഗ​ത്ത്. വൈ​റ​സു​ക​ളെ ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളാ​ണ് ട്രം​പ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് കൂ​മോ പ​റ​ഞ്ഞ​ത്.കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നാ​ണോ പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു. 

അ​മേ​രി​ക്ക​ക്കാ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ടെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണോ പ്ര​സി​ഡ​ന്‍റ് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ട്ടാ​നേ ഉ​പ​ക​രി​ക്കൂ എ​ന്നും ഗ​വ​ർ​ണ​ർ കു​റ്റ​പ്പെ​ടു​ത്തി.