സംഗീതജ്ഞൻ്റെ കൊലപാതകം: എത്യോപ്യയിൽ സംഘർഷങ്ങളിൽ 166 പേർ കൊല്ലപ്പെട്ടു


എത്യോപ്യയിലെ ജനപ്രിയ സംഗീതജ്ഞൻ ഹാകാലു ഹുൻഡീസയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങൾ തെരുവിലിറങ്ങിയതോടെ രാജ്യം മുൾമുനയിൽ. എത്യോപ്യയിൽ ഉണ്ടായ സംഘർഷങ്ങളിൽ 166 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.
സർക്കാർ പതിറ്റാണ്ടുകളായി നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെയാണ് പ്രക്ഷോഭമെന്ന് എത്യോപ്യയിലെ ഏറ്റവും വലിയ വംശീയ വിഭാഗമായ ഒറോമോ പറയുന്നു. ഒറോമോ വിഭാഗത്തിൽ പെടുന്ന യുവാക്കളെ വ്യാപകമായി അറസ്റ്റു ചെയ്യുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹാകാലു ഹുൻഡീസയെ അജ്ഞാതൻ വെടിവച്ചുകൊന്നത്. ഹാകാലുവിന്റെ മരണത്തെത്തുടർന്ന് ഉടലെടുത്ത സംഘർഷങ്ങളെ തുടർന്ന് 145 സിവിലിയ·രും 11 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.