പരാതിയുമായി വന്ന യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തു; യുപിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

single-img
1 July 2020

ഉത്തര്‍പ്രദേശില്‍ പോലീസ് സ്റ്റെഷനിലെക്ക് പരാതിയുമായി വന്ന യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്ത പോലീസുകാരന് സസ്പെന്‍ഷന്‍. ഇയാള്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോ പരാതിയുമായി വന്ന സ്ത്രീ തന്നെയാണ് പകര്‍ത്തിയിരുന്നു. ഈ വീഡിയോ പുറത്ത് വന്നതോടെയാണ് നടപടി ഉണ്ടായത്.

ഉത്തര്‍പ്രദേശിലെ ഡിയോറിയയിലുള്ള ഭട്നി പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇവിടുത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ഭിഷം പാല്‍ സിംഗാണ് പരാതിക്കാരിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്തതെന്ന് ഡിയോറിയ എസ്പി മാധ്യമങ്ങളെ അറിയിച്ചു. പോലീസുകാരനെതിരെ നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സസ്പെന്‍ഡ് ചെയ്തുവെന്നും എസ്പി അറിയിച്ചു.

സ്ത്രീ പകര്‍ത്തിയ വീഡിയോ പുറത്ത് വന്നതോടെ നാട്ടുകാര്‍ എസ്എച്ച്ഒയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇത് ആദ്യമായല്ല ഈ എസ്എച്ച്ഒ പരാതിക്കാരിയോട് മോശമായി പെരുമാറുന്നത്. ഇതിന് മുന്‍പും സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി പരാതിക്കാരി നിരവധി വട്ടം ഇതേ സ്റ്റേഷനില്‍ എത്തിയിരുന്നു. ഒരിക്കല്‍ മകളുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ്എച്ച്ഒ മോശമായി പെരുമാറ്റം തുടര്‍ന്നതോടെയാണ് വീഡിയോ എടുത്തത്.

മുന്‍പ് രണ്ടോ മൂന്നോ വട്ടം മോശം പെരുമാറ്റം വന്നപ്പോഴും അന്നെല്ലാം പോലീസുകാരനെതിരെ പരാതി നല്‍കാതെ ഒഴിവാക്കുകയായിരുന്നു. സ്ത്രീയുടെ സ്ഥലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേസ് എസ്എച്ച്ഒ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷെ തന്‍റെ ബന്ധുവായ സ്ത്രീയും ഇതേ പൊലീസുകാരനില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് പറഞ്ഞതോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പരാതിക്കാരി അറിയിച്ചു.