പൌരന്റെ സ്വകാര്യത സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ‘നമോ ആപ്പും’ നിരോധിക്കണം: പൃഥ്വിരാജ് ചവാൻ

single-img
30 June 2020

പൌരന്മാരുടെ സ്വകാര്യതയാണ്‌ വിഷയമെങ്കില്‍ രാജ്യത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ നമോ ആപ് നിരോധിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പൃഥ്വിരാജ് ചവാൻ .നമോ ആപ്പ് വഴി ഇന്ത്യക്കാരുടെ സ്വകാര്യതയും ലംഘിക്കുന്നുവെന്ന് പൃഥ്വിരാജ് ചവാൻ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ട്വിറ്ററിലൂടെ ഈ പരാമർശനം നടത്തിയത്. ഇപ്പോഴെടുത്ത 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചുകൊണ്ട് നരേന്ദ്രമോദി സർക്കാർ 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നത് വളരെ നല്ലതാണ്.

ഇതുപോലെ പ്രധാനമന്ത്രിയുടെ നമോ ആപ്പും അനുവാദം ഇല്ലാതെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിദേശകമ്പനികൾക്ക് മറിച്ചു നൽകുന്നുണ്ട്. ഈ ആപ്പും ഉപഭോക്താക്കളുടെ അറിവ് കൂടാതെ നമോ ആപ്പ് പ്രൈവസി സെറ്റിങ്ങുകളില്‍ മാറ്റംവരുത്തുകയും സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കമ്പനികള്‍ക്ക് കൈമാറുകയും ചെയ്യുന്നതായും ചവാന്‍ ആരോപിക്കുന്നു .ബാൻ നമോ ആപ്പ് എന്ന പേരില്‍ ഹാഷ് ടാഗ് കൂടി അദ്ദേഹം ട്വിറ്ററിൽ എഴുതി.