ജോസ് കെ മാണി സ്വന്തം അപ്പനോട് പോലും നീതി പുലര്‍ത്താത്തയാള്‍; പുറത്താക്കിയത് നന്നായി: പി സി ജോര്‍ജ്

single-img
29 June 2020

ജോസ് കെ മാണി രണ്ട് മാസമായി ബിജെ പിയുടെ പിറകെയാണെന്നും കെ എം മാണി ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന് ലഭിക്കുമായിരുന്ന മുഖ്യമന്ത്രി പദം വരെ തട്ടിത്തെറിപ്പിച്ചയാളാണ് ജോസ് കെ മാണി എന്നും പിസി ജോര്‍ജ് എംഎല്‍ എ. സ്വന്തം അപ്പനോട് പോലും നീതി പുലര്‍ത്താത്ത ആളെ ഇപ്പോൾ യുഡിഎഫില്‍നിന്ന് പുറത്താക്കിയതു നന്നായെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കൂടെ ചേര്‍ന്ന് എന്തെങ്കിലും സ്ഥാനം കിട്ടണമെന്നായിരുന്നു ജോസ്കെ മാണി ആഗഹിച്ചിരുന്നതെന്നും പി സി ജോര്‍ജ് പറയുന്നു. ‘ഡൽഹിയിൽ ചെന്ന് ബിജെപി നേതാക്കളെ ജോസ് നേരത്തേ കാണുകയുണ്ടായി. ആ അഹങ്കാരവുമായാണ് യുഡിഎഫില്‍ ഈ വഴക്കുണ്ടാക്കിയത്’ അദ്ദേഹം പറഞ്ഞു.

യുഡിഎഫ് തങ്ങളുടെ മുന്നണിയിൽ നിന്നും ഇപ്പോൾ ജോസ് കെ മാണിയെ പുറത്താക്കിയ നടപടി നൂറു ശതമാനവും ശരിയാണ്. വൈകിയ വേളയിലാണ് എങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് വിവരമുണ്ടായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പി സി ജോര്‍ജ്പറഞ്ഞു.