ഹജ്ജ് നടത്താൻ സ്വരുക്കൂട്ടിയ പണം നാലു പ്രവാസികൾക്കു നാടണയുന്നതിനു നൽകി മലയാളി സഹോദരങ്ങൾ

single-img
28 June 2020

ഹജ്ജ് നടത്തി പുണ്യം നേടാനായി കൂട്ടിവച്ച തുക നാലു സഹോദരങ്ങൾ ഉപയോഗിച്ചത്ത് മറ്റൊരു പുണ്യ പ്രവർത്തിക്ക്. ഇത്തവണത്തെ ഹജ്ജ് സൗദിയിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോഴാണ് ആ പണം പ്രവാസികൾക്കു നൽകി അവർ മാതൃകയായത്. നാടണയുന്നതിന് പണം തടസ്സമാവുന്നവരെ കണ്ടെത്തി സഹായിക്കുകയായിരുന്നു സഹോദരങ്ങൾ. 

 വൈലത്തൂർ കാവപ്പുരയിലെ പത്തായപ്പുര അബ്ദുമോനും മൂന്ന് സഹോദരങ്ങളുമാണ് മാതകാപരമായ പ്രവർത്തനം നടത്തിയത്. 12 പേർക്ക് യാത്രയ്ക്ക് പ്രയോജനപ്പെടുത്താനായി ഈ തുക കൈമാറി. നാലാളറിയാതെ വേണമീ സൽപ്രവർത്തി എന്നാണിവർ ആഗ്രഹിച്ചിരുന്നതും. 

ഈ  വാർത്തയറിഞ്ഞ് വിശദാംശം അന്വേഷിച്ചവരോട് ഇക്കാര്യം അവർ വ്യക്തമാക്കി. താനൂർ മണ്ഡലം കെ.എം.സി.സി. നേതാക്കൾ വഴിയാണ് അർഹതപ്പെട്ടവരെ കണ്ടെത്തിയതെന്നും ഇവർ പറഞ്ഞു.  മുസ്‌ലിംലീഗ് താനൂർ മണ്ഡലം പ്രസിഡന്റ് കെ.എൻ. മുത്തുകോയ തങ്ങളും അലെെൻ കെ.എം.സി.സി. ഭാരവാഹി ഹുസൈൻ കരിങ്കപ്പാറയും തുക ഏറ്റുവാങ്ങി.